ഒരുമനയൂര്‍ പഞ്ചായത്തിനെ അതിദാരിദ്ര മുക്ത പഞ്ചായത്തായി എക്സൈസ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പ്രഖ്യാപിച്ചു. ഒരുമനയൂര്‍ പഞ്ചായത്തിലെ മാലിന്യ സംസ്കരണ മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു മന്ത്രി പ്രഖ്യാപനം നടത്തിയത്. നവംബര്‍ ഒന്നിനുള്ളില്‍ കേരളം അധിദാരിദ്ര മുക്ത സംസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ കെ.ആര്.മിനി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.എച്ച്.
കയ്യുമ്മു, കെ.വി.രവീന്ദ്രന്, ഇ. ടി. ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി ഷാജി, മിസ്രിയ മുസ്താക്കലി, പഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് സ്വാഗതവും സെക്രട്ടറി കെ.ഷിബുദാസ് നന്ദിയും പറഞ്ഞു.