നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ തെങ്ങിലിടിച്ചു; തെങ്ങ് കടപുഴകി വീണു

കേച്ചേരി – അക്കിക്കാവ് ബൈപാസ് റോഡില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വീട്ടുമതിലിലേക്കും, സമീപത്തെ തെങ്ങിലേക്കും ഇടിച്ചു കയറി. തെങ്ങ് കടപുഴകി വീണതിനെത്തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം നടത്തപ്പെട്ടു. പന്നിത്തടം കേച്ചേരി റോഡില്‍ എയ്യാലിലാണ് സംഭവം. പിക്കപ്പിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഇതേ വാഹനം പട്ടിക്കരയില്‍ മറ്റൊരു വാഹനത്തെ ഇടിച്ചുതെറിപ്പിച്ചതിനുശേഷമാണ് എയ്യാലില്‍ അപകടത്തിനിടയാക്കിയത് പറയുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി. കുന്നംകുളത്തു നിന്നും അഗ്‌നിശമന സേന യൂണിറ്റ് എത്തി റോഡില്‍ വീണ തെങ്ങ് മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

ADVERTISEMENT