പി കൃഷ്ണപിള്ളയുടെ 77-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനുമായിരുന്ന പി കൃഷ്ണപിള്ളയുടെ 77-ാം മത് ചരമവാര്‍ഷിക ദിനം ആചരിച്ചു. സി പി ഐ (എം) എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മമ്മായി സെന്ററില്‍ നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT