പി വി അന്‍വര്‍ രാജിവെച്ചു

എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. തുടര്‍ന്ന് മാധ്യമങ്ങളെ കാണും. നേരത്തെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ അയോഗ്യത വരുന്നത് തടയാനാണ് രാജി. സ്വതന്ത്ര എംഎല്‍എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാക്കപ്പെടും. ഇത് മുന്നില്‍ കണ്ടാണ് രാജിവയ്ക്കുന്നത് എന്നാണ് സൂചനകള്‍. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം സ്ഥിരീകരിച്ചുകാണ്ട് പി വി അന്‍വര്‍ പറഞ്ഞത്.

 

 

 

 

ADVERTISEMENT