ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോള്‍ വിരിവ് ഹൈക്കോടതി തടഞ്ഞു നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ് ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോള്‍വിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം . ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്, നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും, മൂന്നാഴ്ച കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്നാണ് എന്‍എച്ച് എഐ അറിയിച്ചിരുന്നത്.