കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിനായി ലഘുലേഖ വിതരണം ചെയ്തു

ഷോപ്പ് തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു നടപ്പിലാക്കുക, ഇരിപ്പിടാവകാശ നിയമം കര്‍ശനമായി നടപ്പിലാക്കുക, തൊഴിലാളികളുടെ ക്ഷേമനിധിയുടെ പോരായ്മകള്‍ പരിഹരിക്കുക എന്നീ മുദ്രവാക്യമുയര്‍ത്തി തൃശൂര്‍ ജില്ലാ ഷോപ്പ്‌സ് & കമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സിഐടിയു വിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20 ന് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിനായി മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ലഘുലേഖ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി പി.ജി സുബി ദാസ് , പ്രസിഡണ്ട് എം.കെ സദാനന്ദന്‍, ട്രഷറര്‍ കെ.എസ് പുഷ്പാകരന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ഐ സുരേഷ്, കെ.വി സുമേഷ്, ശോഭരഞ്ജിത്ത്, എന്‍.പി രമേഷ്, ചെറുപുഷ്പം ജോണി, എന്‍.സി സതീഷ്, ടി.വി മനോഹരന്‍, വി.കെ ബൈജു, കെ.എസ് ശ്രുതി. വി വി ഷൈമ എന്നിവര്‍ വിവിധ മേഖല കമ്മിറ്റികളില്‍ ലഘുലേഖ വിതരണത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT