കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പാരന്റ്‌സ് ഡേ ആഘോഷം സംഘടിപ്പിച്ചു. ദേശിയ അവാര്‍ഡ് നേടിയ ഗായിക നഞ്ചിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ.വി.മോഹനകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.സിനിമ സംവിധായകന്‍ കെ.ബി. മധു, സിനിമാ താരങ്ങളായ സലിം കലാഭവന്‍ , ടിറ്റോ പുത്തൂര്‍ , ബിമിത ടിറ്റോ, പ്രശസ്ത ഓട്ടന്‍തുളളല്‍ കലാകാരനും കേരളാ സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മണലൂര്‍ ഗോപിനാഥ്, സിനിമാ പ്രവര്‍ത്തകനായ സിദ്ധു പനക്കല്‍, ഫാഷന്‍ സൂം മോഡലിംഗ് അക്കാദമി ചെയര്‍മാര്‍ ബിനീഷ്.കെ.ബി, ക്ലബ് എഫ്.എം സീനിയര്‍ ആര്‍.ജെ. വിനീത് , കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ജമാല്‍ താമരത്ത് എന്നിവര്‍ വിശിഷ്ടാഥികളായി പങ്കെടുത്തു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ചു. ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കള്‍ക്ക് റോഡ് സുരക്ഷാ ഉപകരണങ്ങള്‍ സമ്മാനിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷാ നന്ദകുമാര്‍ ,അക്കാദമിക് ഡയറക്ടര്‍ ശോഭ മേനോന്‍ , പി.ടി.എ വൈസ് പ്രസിഡന്റ് കെ.എ .ജെതിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
content summary ; parents teachers day