ജനശ്രീ സുസ്ഥിര വികസന മിഷന്‍ പാവറട്ടി ബ്ലോക്ക് സമ്മേളനം നടന്നു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജനശ്രീ ജില്ലാ ചെയര്‍മാന്‍ ഒ. അബ്ദുറഹിമാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മണലൂര്‍ ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ പി.കെ. രാജന്‍ അധ്യക്ഷനായി. ജനശ്രീ മുഖേന ലോണ്‍ ലഭിച്ച സംഘങ്ങള്‍ അവരുടെ തുടര്‍ പ്രവര്‍ത്തനങ്ങളും പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ആശയങ്ങളും സമ്മേളനത്തില്‍ വിശദീകരിച്ചു.