ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ് മയിലുകള്‍ ചത്തു

പുന്ന സബ് സ്റ്റേഷനു സമീപം കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ് 2 മയിലുകള്‍ ചത്തു. ഇന്ന് രാവിലെയാണ് സംഭവം. ട്രാന്‍സ്ഫോര്‍മറിലേക്ക് പറന്ന മയിലുകള്‍ക്ക് ഉടന്‍ തന്നെ ഷോക്കേറ്റു. ഒരു മയില്‍ കമ്പിയില്‍ തൂങ്ങിക്കിടക്കുകയും ഒന്ന് താഴെ വീഴുകയുമായിരുന്നു. ഉടന്‍ തന്നെ കെഎസ്ഇബിയെ വിവരം അറിയിച്ച് വൈദ്യുതി ഓഫ് ചെയ്തു. ജീവന്‍ ഉണ്ടായിരുന്ന മയിലുകളെ രക്ഷിക്കാന്‍ നാട്ടുകാര്‍
ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗം പ്രബീഷ് ഗുരുവായൂര്‍ എന്നിവര്‍ സ്ഥലത്തെത്തി കമ്പിയില്‍ നിന്നും മയിലിനെ താഴെ ഇറക്കി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

ADVERTISEMENT