ഏകാദശിക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി വരി നിന്നിരുന്ന 30 ഓളം പേര്‍ തളര്‍ന്നുവീണു. 13 പേര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സ തേടി. ഉച്ചയ്ക്ക് ശേഷമാണ് വരി നിന്നിരുന്ന ഭക്തര്‍ തളര്‍ന്നുവീണത്. 50 വയസ്സിനു മുകളിലുള്ളവരാണ് കൂടുതലും ചികിത്സ തേടിയത്. ആറ്റിങ്ങല്‍ സ്വദേശികളായ 10 വയസ്സായ രണ്ടു കുട്ടികളും തളര്‍ന്നുവീണു. ആക്ട്‌സിന്റെ രണ്ട് ആംബുലന്‍സുകളിലായാണ് തളര്‍ന്നുവീണവരെ ആശുപത്രിയില്‍ എത്തിച്ചത്. തിരക്കിനിടയില്‍ നിരവധി പേരുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. നാലുപേര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി.