കേരള കര്‍ഷക സംഘം മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംയോജിത കൃഷിയുടെ ഭാഗമായുള്ള നടീല്‍ ഉത്സവം നടന്നു. എളവള്ളിയില്‍ നടന്ന നടീല്‍ ഉത്സവം കേരള കര്‍ഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.വി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാകമ്മിറ്റി അംഗം ലതി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം.ഏരിയാ കമ്മിറ്റി അംഗംആഷിക് വലിയകത്ത് ലോക്കല്‍ സെക്രട്ടറിപി.എ. ഷൈന്‍, കര്‍ഷക സംഘം നേതാക്കളായ ടി.എന്‍. ലെനിന്‍, ശ്രീകുമാര്‍ വാക, , ടി.ബി. സന്തോഷ്, എം.എന്‍. രാധാകൃഷ്ണന്‍, മോഹനന്‍ ആലിക്കല്‍ എന്നിവര്‍ സംസാരിച്ചു.കൂര്‍ക്ക, പയര്‍, ഇഞ്ചി, മഞ്ഞള്‍ മത്തന്‍, കുമ്പളം, വെള്ളരി, വെണ്ട, തക്കാളി, വഴുതന, കാബേജ് തുടങ്ങിയവയാണ് സംയോജിതകൃഷിയുടെ ഭാഗമായി നടീല്‍ നടത്തിയിരിക്കുന്നത്.