തമ്പുരാന്‍പടി വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം നടത്തി

ഗുരുവായൂർ തമ്പുരാൻപടി വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ എൻ.കെ.അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി നടത്തി നഗരസഭാ അധ്യക്ഷൻ അനീഷ്‌മ ഷനോജ്, ഷൈലജ സുധൻ, എ.സായിനാഥൻ, ജീഷ്മ സുജിത്ത്, എം.കേശവൻ, എം.ബി.സുനിൽകുമാർ, കെ.പി.ഗോപീകൃഷ്ണ എന്നിവർ സംസാരിച്ചു. പാവങ്ങളുടെ പുസ്തക ചർച്ചക്ക് കവി ഡോ.സി.രാവുണ്ണി നേതൃത്വം നൽകി. ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയയേയും ഹരിത കർമ്മസേനാംഗങ്ങളേയും അനുമോദിച്ചു. വി.ടി.ഭട്ടതിരിപ്പാട്, പി.എൻ. പണിക്കർ തുടങ്ങിയവർ സന്ദർശിച്ച ചരിത്രമുള്ളതാണ് ഈ വായനശാല. ചാവക്കാട് താലൂക്കിലെ ആദ്യ റഫറൻസ് ലൈബ്രറി പദവി ഈ വായനശാലയായിരുന്നു. താലൂക്കിലെ മികച്ച വായനശാലക്കുള്ള ഭ്രാത വേലുകുട്ടി മാസ്റ്റർ അവാർഡും ലഭിച്ചിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഡിസംബറിൽ സമാപിക്കും.

ADVERTISEMENT