പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു; വിജയം 77.81 %

പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 3:30 മുതൽ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

www.results.hse.kerala.gov.inwww.prd.kerala.gov.inresults.digilocker.gov.inwww.results.kite.kerala.gov.inkeralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. SAPHALAM 2025, iExaMS – Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലും ഫലം അറിയാനാകും.

ഈ വർഷം 4,44,707 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 26,178 പേർ വി.എച്ച്.എസ്.ഇ. രണ്ടാംവർഷ റെഗുലർ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു പ്ലസ് ടു വിജയശതമാനം. പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണയം തുടരുകയാണ്. ഈ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. 4,13,581 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തത്.

വിജയശതമാനത്തില്‍ മുന്നില്‍ എറണാകുളം. 83.09 ആണ് വിജയ ശതമാനം. ഏറ്റവും പിന്നില്‍ കാസര്‍കോട് ജില്ലയാണ്, 71.09 ആണ് വിജയശതമാനം

ഹയർ സെക്കന്‍ഡറിയിൽ 89 മൂല്യനിർണയ ക്യാമ്പുകളും വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയിൽ 8 ക്യാമ്പുകളും സജ്ജമാക്കിയായിരുന്നു മൂല്യനിർണയം. 381 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. സേ പരീക്ഷ ജൂൺ 23 മുതൽ 27 വരെ

ADVERTISEMENT