7 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനം നടത്തിയ കേസില്‍ 46 വയസ്സുകാരന് 19 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം അഞ്ചങ്ങാടി ചാലില്‍ ഹൈദരാലി (46) യെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി അധികതടവ് അനുഭവിക്കണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനും, പ്രതിയില്‍ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. 2021 ഡിസംബറില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്ന അതിജീവിതയെ പ്രതിയുടെ വീട്ടില്‍ വച്ചും, 2022 ജൂണ്‍ മാസത്തിനു ശേഷം അതിജീവിതയുടെ വീട്ടില്‍ വെച്ചും ലൈംഗിക പീഡനം നടത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.