പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; പ്രതിക്ക് 7 മാസം തടവ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 7 മാസം 15 ദിവസം തടവ് ശിക്ഷ. ഹൈവേ പോലീസ് ഉദ്യോഗസ്ഥനും പേരാമംഗലം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.പി.വര്‍ഗീസ്സിനെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലാണ് രണ്ടാം പ്രതിയായ പുഴക്കല്‍ അമല നഗര്‍ പുല്ലംപറമ്പില്‍ വീട്ടില്‍ 40 വയസ്സുള്ള കൃഷ്ണകുമാറിനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകളില്‍ ശിക്ഷിച്ചത്.
ഒന്നാംപ്രതി പ്രതി കറുപ്പം വീട്ടില്‍ ഹൗസ് ഫവാദിനെ നേരത്തെ ശിക്ഷിച്ചിട്ടുണ്ട്.  ഹൈവേ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസിനെയും മറ്റ് പോലീസുകാരെയും മദ്യലഹരിയില്‍ ആയിരുന്ന ഒന്നും രണ്ടും പ്രതികള്‍ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടയുകയായിരുന്നുവെന്നാണ് കേസ്.

ADVERTISEMENT