മണലൂര്‍ നിയോജക മണ്ഡലത്തിലെ കാഞ്ഞാണി തൃശ്ശൂര്‍ സംസ്ഥാന പാതയിലാണ് സംയുക്ത പരിശോധന നടത്തിയത്. തൃശ്ശൂര്‍ എന്‍ഫോഴ്‌സ് വിഭാഗം ഉദ്യോഗസ്ഥരും അന്തിക്കാട് പോലീസും വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കി. അമിതവേഗം, അമിത ഭാരം കയറ്റിയുള്ള വാഹനങ്ങള്‍, ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുമുള്ള യാത്ര, തുടങ്ങി മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളാണ് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയത്.