ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ എട്ടാം റാങ്കും, കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ പ്രഗല്യയെ ആദരിച്ചു

ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ എട്ടാം റാങ്കും, കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ ഗുരുവായൂര്‍ മാണിക്കത്ത്പടി ജനകീയ റോഡില്‍ ശങ്കര്‍-ഗോമതി ദമ്പതികളുടെ മകള്‍ പ്രഗല്യയെ കോണ്‍ഗ്രസ് മേഖല കമ്മിറ്റി ആദരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.ജെ.റയ്മണ്ട്, മണ്ഡലം സെക്രട്ടറി ബഷിര്‍ കുന്നിക്കല്‍, മുന്‍ മണ്ഡലം സെക്രട്ടറി സി.കെ. ഡേവിസ് എന്നിവരുടെ നേതൃത്വത്തില്‍ ഭവനത്തിലെത്തി ഉപഹാരം നല്‍കി.

ADVERTISEMENT