സ്വകാര്യ ബസ് തൊഴി ലാളികള്‍ക്കു ക്ഷാമബത്ത കുടിശ്ശിക ഇതുവരെ നല്‍കാത്ത ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 19ന് സ്വകാര്യ ബസ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തിലാണ് സമരം. സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി യൂണിയനുകള്‍ പങ്കെടുക്കും. 5 തവണ ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ച ചര്‍ച്ചകളിലും ക്ഷാമ ബത്ത സംബന്ധിച്ച് തീരുമാനമായില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കലക്ടര്‍, ലേബര്‍ ഓഫിസര്‍,സ്വകാര്യ ബസ് ഉടമ സംഘടനകള്‍ എന്നിവയ്ക്കു പണിമുടക്ക് നോട്ടിസ് നല്‍കി. ട്രേഡ് യൂണിയന്‍ സമിതി യോഗത്തില്‍ കെ.വി. ഹരിദാസ്, കെ.പി. സണ്ണി, എ.സി. കൃഷ്ണന്‍, എം.എം. വത്സന്‍, കെ.ഹരീഷ്, വി.എ. ഷം സുദീന്‍, എ.ആര്‍. ബാബു, കെ. കെ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.