26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery സി.പി.എം മണലൂര്‍ ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് വിളംബരജ്വാല തെളിയിച്ചു

സി.പി.എം മണലൂര്‍ ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് വിളംബരജ്വാല തെളിയിച്ചു

സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചേരുന്ന മണലൂര്‍ ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് വിളംബരജ്വാല തെളിയിച്ചു. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയിലെ ബ്രഹ്‌മകുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന അനുബന്ധ പരിപാടിയുടെ ഉദ്ഘാടനം ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് നിര്‍വ്വഹിച്ചു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി. പി.ആര്‍ ബിനേഷ്, ടി. സി ശ്രീജിത്ത്, ശ്രീബിത ഷാജി എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 20 മുതല്‍ 23 വരെ പാവറട്ടിയില്‍ വെച്ചാണ് മണലൂര്‍ ഏരിയാ സമ്മേളനം നടക്കുന്നത്.

ADVERTISEMENT
error: Content is protected !!