തായങ്കാവ് ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്ക് തുടക്കമായി

ചൂണ്ടല്‍ തായങ്കാവ് ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്ക് തുടക്കമായി. തായങ്കാവ് മണികണ്ഠന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്കില്‍ കലാപരിപാടികളുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ നിര്‍വ്വഹിച്ചു. ഉത്സവ കമ്മിറ്റി പ്രസിഡണ്ട് എ.വി. വല്ലഭന്‍ അധ്യക്ഷനായി. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം എന്‍.എസ്. ജിഷ്ണു,കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. ജയകൃഷണന്‍, മേലേക്കാവ് ക്ഷേത്ര സേവാ സമിതി പ്രസിഡണ്ട് വി.ടി. ശരത്, തായങ്കാവ് ദേവസ്വം ജൂനിയര്‍ ഓഫീസര്‍ വി.ടി. ധന്യ, മാതൃസമിതി പ്രസിഡണ്ട് പി. രാജേശ്വരി, ഉത്സവ കമ്മിറ്റി സെക്രട്ടറി ലക്ഷ്മിനാരായണന്‍, വൈസ് പ്രസിഡണ്ട് എം. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം തായങ്കാവ് ധ്വനി കലാവേദിയുടെ നേതൃത്വത്തില്‍ വിവിധ നൃത്തന്യത്യങ്ങളും, തിരുവാതിരക്കളിയും അരങ്ങേറി.

ADVERTISEMENT