പുരോഗമന കലാസാഹിത്യ സംഘം കണ്ടാണശ്ശേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. എക്‌സല്‍സിയര്‍ എല്‍.പി. സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ സാംസ്‌കാരിക പ്രവര്‍ത്തക ജെയ്‌ന ചക്കാമീത്തില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഉമ്മര്‍ ഇമ്പാര്‍ക്ക് അദ്ധ്യക്ഷനായി.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മലയാളം അധ്യാപകനും, കവിയുമായ ബിജു ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം കുന്നംകുളം മേഖല സെക്രട്ടറി പി.ടി.സുഭാഷ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി പ്രമോദ്,കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് എന്‍എസ്.ധനന്‍ , പഞ്ചായത്തംഗം കെ.കെ.ജയന്തി, മുന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ ദാസന്‍, യൂണിറ്റ് സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വ്യത്യസ്ത തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വരെയും തൊഴിലുറപ്പില്‍ 100 ദിവസത്തെ ജോലി പുര്‍ത്തികരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. ഗാനാലാപനം,വീരനൃത്തം,നാടന്‍ പാട്ടുകള്‍ എന്നിവ കണ്‍വെന്‍ഷനോടനുബന്ധിച്ച് അരങ്ങേറി.