വെള്ളാപ്പിള്ളി നടേശനെ വര്‍ഗീയവാദിയായി മുദ്രകുത്തിയതില്‍ എസ്.എന്‍.ഡി.പി. യോഗം ഗുരുവായൂര്‍ യൂണിയന്‍ പ്രതിഷേധിച്ചു. യോഗം ജനറല്‍ സെക്രട്ടറിക്ക് മധ്യമേഖല നേതൃത്വ യോഗം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എസ്.എന്‍.ഡി.പി നേതൃത്വത്തെ അവഹേളിക്കുന്നവരെ ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യൂണിയന്‍ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ.സജീവന്‍ അധ്യക്ഷത വഹിച്ചു. ഗുരുദേവ പ്രഭാഷകന്‍ പി.പി.സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടപ്പടി ശാഖ പ്രസിഡന്റ് പി.പി.പ്രമോദ്, ഷീബ സുനില്‍, പി.പി.സുനില്‍കുമാര്‍, എം.എ.ചന്ദ്രന്‍, എ.എസ്.വിമലാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



