കടല്‍ മണല്‍ ഖനനത്തിനുള്ള ഭരണകൂട – കോര്‍പ്പറേറ്റ് പദ്ധതിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കടല്‍ സംരക്ഷണ യാത്രയും പ്രക്ഷോഭ സംഗമവും നടത്തി. തീരദേശം കുത്തകകള്‍ക്ക് വിറ്റുതുലക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും കേന്ദ്ര നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടാണ് ചാവക്കാട് സമരം നടത്തിയത്.