പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്ക പുരോഹിതരെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം ചാവക്കാട് ലോക്കല്‍ കമ്മിറ്റി പാലയൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം സി കെ തോമസിന്റെ അധ്യക്ഷതയില്‍ ലോക്കല്‍ സെക്രട്ടറി പി എസ് അശോകന്‍ സ്വാഗതം പറഞ്ഞു. ടി എസ് ദാസന്‍, സി ജി സതീശന്‍, പി കെ സലീം, എം എം സുമേഷ്, കെ സി സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT