യുവതിയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൃഷ്ണകുമാറിന്റെ രാജിയാവശ്യപ്പെട്ടും, വടകര എം.പി ഷാഫി പറമ്പിലിനെ നടുറോഡില്‍ തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കെതിരെയും കോണ്‍ഗ്രസ്സ് കടങ്ങോട് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പന്നിത്തടം സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനം കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് പി.സി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി എം.എച്ച്. നൗഷാദ്, കര്‍ഷക കോണ്‍ഗ്രസ്സ് കടങ്ങോട് മണ്ഡലം പ്രസിഡന്റ് സുബ്രഹ്മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം പ്രസിഡന്റ് രഞ്ജു താരു എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ കരീം വെള്ളറക്കാട് സ്വാഗതവും, റഫീഖ് അയിനിക്കുന്നത്ത് നന്ദിയും പറഞ്ഞു. പ്രകടനത്തില്‍ ഗാന്ധി ദര്‍ശന്‍ സമിതി കടങ്ങോട് മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സെക്രട്ടറിമാര്‍, ജനറല്‍ സെക്രട്ടറി ഉണികൃഷ്ണ്‍ എയ്യാല്‍, മറ്റു പ്രവര്‍ത്തകരും പങ്കെടുത്തു.