കടലേറ്റം പ്രതിരോധിക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി
കരിദിന മാര്‍ച്ച് സംഘടിപ്പിച്ചു. മുനക്കകടവില്‍ നിന്ന് അഞ്ചങ്ങാടി വളവ് വരെയാണ് മാര്‍ച്ച് നടത്തിയത്. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് സിദ്ധീഖുല്‍ അക്ബര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ഷഫീഖ് സ്വാഗതവും, പുതിയങ്ങാടി ബ്രാഞ്ച് സെക്രട്ടറി നിസാമുദ്ദീന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. മാര്‍ച്ചിന് പഞ്ചായത്ത് നേതാക്കളായ ഷാനി ബ്ലാങ്ങാട്, ഇല്യാസ് തോട്ടാപ്പ്, സലാഹുദ്ദീന്‍ ടി.എച്ച്. എന്നിവര്‍ നേതൃത്വം നല്‍കി.