വഖഫ് നിയമ ഭേദഗതിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ കോര്പ്പറേഷന് ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി. ബസ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം വെല്‍ഫയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ എസ് . നിസാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഉമൈറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റക്കീബ് കെ.തറയില്‍, ട്രഷറര്‍ പി.ബി ആരീഫ് മുഹമ്മദ്, എക്സിക്യൂട്ടീവ് മെമ്പര്‍ കെ. കെ ഷാജഹാന്, മണ്ഡലം പ്രസിഡണ്ട് പി. എച്ച് റഫീഖ്, ട്രഷറര്‍ യാസീന്‍ മുല്ലക്കര എന്നിവര്‍ സംസാരിച്ചു.