മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിലും പദ്ധതിയുടെ നടത്തിപ്പിലും മാറ്റം വരുത്തിയ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനപ്രകാരം കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മറ്റം സെന്ററില്‍ നടന്ന പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജു തരകന് അധ്യക്ഷനായി. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്‍.എ. നൗഷാദ് അഡ്വ. പി വി നിവാസ് എ.എം. മൊയ്തീന് കെ.എസ്. വാസു ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ കാക്കശ്ശേരി, സിമി സ്റ്റല്സണ്, ആന്‍ലി ജിബിന്‍, ലിയ ജോജോ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സെല്‍ബിന്‍ മറ്റം എന്നിവര്‍ സംസാരിച്ചു. മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.



