പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശിക യഥാസമയം നല്‍കാത്തതില്‍  പ്രതിഷേധിച്ച്, എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി കെ എസ് മധു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് രാജു പി എഫ് അധ്യക്ഷത വഹിച്ചു. കെ ജി ഒ യൂ ജില്ലാ കമ്മിറ്റി അംഗം കെ പി ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഷാജു വി എ, ജില്ലാ സെക്രട്ടറി റീന കെ വി, വനിതാ ഫോറം കണ്‍വീനര്‍ മീര കെ എസ്, ജില്ലാ കമ്മിറ്റി അംഗം ഷീബു പി എം തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT