ജനകീയ ഹൈവേ ഉപരോധ സമരം സംഘടിപ്പിച്ചു

ചാവക്കാട് – ചേറ്റുവ ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഹൈവേ ഉപരോധ സമരം സംഘടിപ്പിച്ചു. കുറുപ്പത്ത് പള്ളിക്ക് സമീപം നടന്ന ഉപരോധസമരം യുഡിഎഫ് കണ്‍വീനര്‍ കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ കെ.വി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ. ആഷിത, നസീര്‍ മൂപ്പില്‍, ബാങ്ക് പ്രസിഡന്റ് ലീന സജീവന്‍, നഷ്‌റ മുഹമ്മദ്, ബാങ്ക് ഡയറക്ടര്‍ നൂര്‍ജഹാന്‍, ബാങ്ക് ഡയറക്ടര്‍ നൗഷാദ്, റഷീദ് കാരയില്‍, ശ്യാം സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് ഒരുമനയൂര്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍.എസ്. ഷക്കീര്‍ സ്വാഗതവും പി.പി.നിഷാദ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT