കര്‍ഷക മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ രാസവളങ്ങളുടെ സബ്‌സിഡി വെട്ടി കുറച്ചതിലും വില വര്‍ദ്ധിപ്പിച്ചതിലും പ്രതിഷേധിച്ച് കര്‍ഷകസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ കര്‍ഷകസംഘം ജില്ല കമ്മിറ്റി അംഗം അബ്ബാസ് മാലിക്കുളം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് എ.ഡി. ധനീപ്, നിമല്‍ മാസ്റ്റര്‍, പി.വി.ഷെരീഫ്, കെ. വി. ശശി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT