പെന്‍ഷന്‍ പരിഷ്‌ക്കരണം ആരംഭിക്കുക, ക്ഷമാശ്വാസ കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരള സ്റ്റേററ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ചാവക്കാട് വടക്കേ ബൈപ്പാസില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുനിസിപ്പല്‍ സ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം
ചെയ്തു. കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡണ്ട് പി.വി. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി മെജൊ ബ്രൈറ്റ് മുഖ്യപ്രഭാഷണം നടത്തി. പി.ഐ.സൈമണ്‍ മാസ്റ്റര്‍, കെ.എ.വാസു, നിമല്‍ കുമാര്‍, ശങ്കരനാരായണന്‍, എ.കെ.സലിം കുമാര്‍ , വി.അഷറഫ്, കെ.എച്ച്.കയ്യുമ്മു , പി.ശിവദാസന്‍, സുബിത, ബീന തുടങ്ങിയവര്‍ സംസാരിച്ചു.