ജനകീയ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു

കേരളത്തിലെ പോലീസിന്റെ നരനായാട്ടിനെതിരെയും മനുഷ്യ ലംഘനത്തിനെതിരെയും ഗുരുവായൂര്‍ , പൂക്കോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ജനകീയ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു. നഗരസഭട്രഞ്ചിംങ് പരിസരത്ത് നടന്ന സദസ്സ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.എഫ്. ജോയ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പൂക്കോട് മണ്ഡലം പ്രസിഡണ്ട് ആന്റോ തോമാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആര്‍ മണികണ്ഠന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍. രവികുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ.പി.എ. റഷീദ്,ജീഷ്മ സുജിത്ത്, ഐന്‍.എന്‍.ടി യു സി. റീജിണല്‍ പ്രസിഡണ്ട് വിമല്‍, മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT