ചാവക്കാട് നഗരസഭയിലെ പൂക്കുളം പദ്ധതിയില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ.യുടെ നേതൃത്വത്തില്‍ നടന്ന അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടും വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. സത്താറിനെ സി.പി.എം. അധിക്ഷേപിച്ചതിലും ഗുരുവായൂര്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
ഫര്‍ക്ക റൂറല്‍ ബാങ്ക് പരിസരത്ത് നിന്നുമാരംഭിച്ച പ്രകടനം ഒമ്പതാം വാര്‍ഡ് ചുറ്റി മുതുവട്ടൂര്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ അരവിന്ദന്‍ പല്ലത്ത്, പി.വി. ബദറുദ്ധീന്‍, കെ.പി.ഉദയന്‍, കെ.വി. ഷാനവാസ്, ഒ.കെ.ആര്‍.മണികണ്ഠന്‍, ബീന രവിശങ്കര്‍, ബേബി ഫ്രാന്‍സിസ്, തുടങ്ങിയവര്‍ സംസാരിച്ചു. അനീഷ് പാലയൂര്‍, നവനീത്, ഷൈമില്‍, സുരേഷ്, സൈസണ്‍ മാറോക്കി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.