കൊള്ള പലിശക്കാരാല്‍ മുസ്തഫ ആത്മഹത്യ ചെയ്യപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണമെന്നും മടിച്ച് നില്ക്കുന്ന അധികാരിവര്‍ഗ്ഗം എത്രയും വേഗം സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കിഴക്കെ നട മജ്ഞുളാല്‍ പരിസരത്ത് നടന്ന പ്രതിക്ഷേധ സദസ് നഗരസഭ പ്രതിപക്ഷനേതാവ് കെ.പി ഉദയന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആര് മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. ബാലന് വാറണാട്ട്, സി.എസ്.സൂരജ് , ശശി വാറണാട്ട്, സ്റ്റീഫന്‍ ജോസ് , പ്രദീഷ് ഓടാട്ട്, പ്രമീള ശിവശങ്കരന്, സി.ജെ. റെയ്മണ്ട്, തുടഹ്ങിയവര്‍ പങ്കെടുത്തു.



