വായ് മൂടി കെട്ടി സമരം സംഘടിപ്പിച്ചു

 

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ചാവക്കാട് കോടതി യൂണിറ്റിന്റെ ആഭിമൂഖ്യത്തില്‍ വായ് മൂടി കെട്ടി സമരം സംഘടിപ്പിച്ചു. അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക , ക്ഷേമ നിധി 30 ലക്ഷമായി ഉയര്‍ത്തുക , പെന്‍ഷന്‍ സ്‌കീം നടപ്പാക്കുക , ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ഏര്‍പ്പെടുത്തുക, അന്യായമായി വര്‍ദ്ധിപ്പിച്ച കോര്‍ട്ട് ഫീ പിന്‍വലിക്കുക തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചാവക്കാട് കോടതി കോംപ്ലക്‌സില്‍ പ്രതിഷേധം നടത്തിയത് . ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് അഡ്വ തേര്‍ളി അശോകന്‍ ആദ്ധ്യക്ഷത വഹിച്ചു . അഡ്വക്കേറ്റ്മാരായ സ്റ്റോബി ജോസ് , ഫ്രെഡി പയസ് , ബിജു വലിയപറമ്പില്‍ , ഷൈന്‍ മനയില്‍ , ഫരീദാബാനു, ഫിര്‍ദൗസിയ , സി വി വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT