ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ച് സി പി ഐ എം ചാവക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി എസ് അശോകന് ഉദ്ഘാടനം ചെയ്തു. വി ജി ബിജി അധ്യക്ഷനായി. സി കെ തോമസ്, മഹിളാ അസോസിയേഷന് നേതാവ് പ്രീജ ദേവദാസ് എന്നിവര്‍ സംസാരിച്ചു.



