വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതൃത്വത്തില്‍ കടപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഏരിയ കമ്മിറ്റി അംഗം കെ.വി അഷറഫ് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി സ്ഥിര താമസമില്ലാത്ത വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്കൊണ്ട് നല്‍കിയ ആക്ഷേപങ്ങള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പരിശോധനക്ക് വിധേയമാക്കാതെ തള്ളിയതായി അഷറഫ് കുറ്റപ്പെടുത്തി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്‍.എം.ലത്തീഫ് അദ്ധ്യക്ഷനായി.