ചാവക്കാട് നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുത്തന്‍കടപ്പുറം ഗവര്‍മെന്റ് ഫിഷറീസ് യു പി സ്‌കൂളിന്റെ ചുറ്റുമതിലും ഗേറ്റും വിദ്യാലയത്തിന് സമര്‍പ്പിച്ചു. എട്ട് ലക്ഷം രൂപ ചിലവിലാണ് ഗേറ്റും ചുറ്റുമതിലും നിര്‍മ്മിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉത്ഘാടനം നിര്‍വഹിച്ചു.വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ പികെ രാധാകൃഷ്ണന്‍, പ്രധാന അധ്യാപിക പികെ റംല തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ എക്‌സിക്യൂട്ടീവ് അംഗം ശാലിനി, രക്ഷിതാക്കള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.