ഇസത്താണ് ഇസ്ലാം വീണ്ടെടുപ്പാണ് റമദാന്‍ എന്ന ശീര്‍ഷകത്തില്‍ ജമാഅത്ത് ഇസ് ലാമി കുന്നംകുളം ഏരിയ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം മാര്‍ച്ച് 1 ഞായര്‍ രാവിലെ 10 ന് അന്‍സാര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇതിഹാദുല്‍ ഉലമ സംസ്ഥാന സമിതി അംഗം അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ് ലാമി കുന്നംകുളം ഏരിയ പ്രസിഡന്റ് പി.മുനീര്‍ അധ്യക്ഷത വഹിക്കും റിട്ടയര്‍ അധ്യാപിക ഫാത്തിമ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ഖുര്‍ആന്‍ സ്വാധീനിച്ച ജീവിതം , ഖുര്‍ആന്‍ പഠനത്തിന്റെ മഹത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഖുര്‍ആന്‍ സമ്മേളനം നടക്കുക



