ഖുര്‍ആന്‍ വാരത്തിന് സമാപനമായി

കഴിഞ്ഞ ഒരാഴ്ചക്കാലമായി ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ നടന്നു വന്നിരുന്ന ഖുര്‍ആന്‍ വാരത്തിന് സമാപനമായി.ലോകത്തിലുടനീളം അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് വ്യാപിച്ചു കിടക്കുന്ന 200ല്‍ പരം രാഷ്ട്രങ്ങളിലും അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ മൂന്നാം ഖലീഫ മീര്‍സാ നാസിര്‍ അഹ്‌മദ് 1966ല്‍ തുടങ്ങി വെച്ച ഖുര്‍ആന്‍ വാരം വര്‍ഷം തോറും അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് തുടര്‍ന്ന് വരികയാണ്. ഇതിന്റെ ഭാഗമായാണ് അളൂരിലും ഖുര്‍ആന്‍ വാരാചരണം സംഘടിപ്പിച്ചത്. തൃശ്ശൂര്‍ പാലക്കാട് ജില്ലാ ഇന്‍ചാര്‍ജ് മൗലവി ഖമറുദ്ധീന്‍, ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍, അഹ്‌മദിയ്യാ യുവജന സംഘടനാ പ്രസിഡന്റ് താഹിര്‍ അഹ്‌മദ്, അഹ്‌മദിയ്യാ മഹിളാ പ്രാദേശിക പ്രസിഡണ്ട് സബീന താജുദ്ധീന്‍, ബാലജന സംഘടന അംഗങ്ങളായ അയാന്‍ അഹ്‌മദ്,അത്ഹര്‍ അഹ്‌മദ്, മൗലവി ഗുലാം അഹ്‌മദ്,മൗലവി അസീസ് അസ്ലം, മൗലവി നാസിര്‍ അഹ്‌മദ് സാഹിദ് എന്നിവര്‍ വിശുദ്ധ ഖുര്‍ആന്റെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.

ADVERTISEMENT