ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ഖുര്‍ആന്‍ വാരത്തിന് ആരംഭം കുറിച്ചു. അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ മൂന്നാം ഖലീഫ മീര്‍സാ നാസിര്‍ അഹ്‌മദ് തുടങ്ങി വെച്ച ഖുര്‍ആന്‍ വാരമാണ് വര്‍ഷം തോറും അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് ലോകത്തിലുടനീളം തുടര്‍ന്ന് വരുന്നത്. ഖുര്‍ആന്‍ വാരത്തിന്റെ ഉദ്ഘാടനം മൗലവി ഗുലാം അഹ്‌മദ് നിര്‍വ്വഹിച്ചു. ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. അഹ്‌മദിയ്യാ യുവജന സംഘടനാ പ്രസിഡണ്ട് താഹിര്‍ അഹ്‌മദ്, ബാലജന സംഘടന ഭാരവാഹിഅയാന്‍ അഹ്‌മദ് എന്നിവര്‍ സംസാരിച്ചു.