രാഗം വോയ്സ് ഓഫ് വെള്ളറക്കാട് നേതൃത്വത്തില്‍ നാടിന്റെ നോമ്പുതുറ സംഘടിപ്പിച്ചു. മനപ്പടി ഫാറൂഖ് മസ്ജിദില്‍ നടന്ന സമൂഹ നോമ്പ് തുറയില്‍ നിരവധി പേര് പങ്കെടുത്തു. നെല്ലുവായ് ദേവസ്വം ബോര്‍ഡ് മെംബര്‍ അഡ്വ.ബിനു ചന്ദ്രന്, മനപ്പടി ഫാറൂഖ് ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് അലി സഅദി, വെള്ളറക്കാട് പള്ളി വികാരി ഫാ.ജോഫി ചിറ്റലപ്പിള്ളി എന്നിവര്‍ വിശിഷ്ടാതിഥികളായി. രാഗം വോയ്സ് ഓഫ് വെള്ളറക്കാട് കൂട്ടായ്മ പ്രസിഡന്റ ടിജന്‍ തോമസ് അധ്യക്ഷനായി. സെക്രട്ടറി പ്രിന്റോ പോള്‍ സ്വാഗതവും, സജ്ഞു നന്ദിയും പറഞ്ഞു.



