ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠ ചടങ്ങുകള്‍

ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നു. നാലു ദിവസങ്ങളില്‍ നടത്തിയ നവീകരണ കലശങ്ങള്‍ക്കും വിശേഷാല്‍ പൂജകള്‍ക്കും ശേഷമായിരുന്നു പുന:പ്രതിഷ്ഠ. വിശേഷാല്‍ പൂജകള്‍ക്കും, പുന: പ്രതിഷ്ഠാ ചടങ്ങുകള്‍ക്കും, തന്ത്രിമാരായ പേരകത്ത് ബാലചന്ദ്രന്‍ എമ്പ്രാന്തിരി, രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികരായി. പുന: പ്രതിഷ്ഠയോടനുബന്ധിച്ച് കോരങ്ങത്ത് മുരളി എന്ന ഒരു ഭക്തന്‍ ശാസ്താവിനു സമര്‍പ്പിച്ച ഗോളക, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ഏറ്റുവാങ്ങി. വിധി പ്രകാരം തന്ത്രിമാര്‍  ഭഗവാന് ചാര്‍ത്തി. അന്നദാനത്തോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എം.എ. സുബ്രഹ്‌മണ്യന്‍, ട്രഷറര്‍ സി.വി. മോഹന്‍ദാസ്, മാനേജര്‍ വി.കെ. പരമേശ്വരന്‍, ചന്ദന്‍ പള്ളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT