ഗുരുവായൂര്‍ കോട്ടപ്പടി എന്‍.എസ്.എസ്. കരയോഗത്തിന്റെ നവീകരിച്ച ഓഫീസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ആര്‍. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, വനിത സമാജം പ്രസിഡന്റ് ചീരമ്പത്തൂര്‍ ഉഷ, കെ.പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരയോഗ ഭാരവാഹികളുടെ പേരുകള്‍ രേഖപ്പെടുത്തിയ ഫലകം അനാച്ഛാദനം ചെയ്തു.



