നവീകരിച്ച ഒരുമനയൂര്‍ വക്കീല്‍ ഗ്രാമം റോഡ് ഉദ്ഘാടനം ചെയ്തു

പുനര്‍നിര്‍മ്മാണം നടത്തിയ ഒരുമനയൂര്‍ വക്കീല്‍ ഗ്രാമം റോഡിന്റെ ഉദ്ഘാടനം നടന്നു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.രവീന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ടി.ഫിലോമിന ടീച്ചര്‍, മെമ്പര്‍മാരായ ഹസീന അന്‍വര്‍, സിന്ധു അശോകന്‍, ആരിഫ ജുഫെയര്‍, ബിന്ദു ചന്ദ്രന്‍, കെ.ജെ. ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,33,000 രൂപ ചെലവഴിച്ചാണ് വക്കീല്‍ ഗ്രാമം റോഡ് പുനരുദ്ധാരണം ചെയ്തത്. റോഡിന്റെ ബാക്കിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തിക്കായി നാല് ലക്ഷം രൂപ വകയിരുത്തിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ADVERTISEMENT