റിട്ടേണിംഗ് ഓഫീസറുടെ നിരുത്തരവാദിത്വം; പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് മാറി നല്‍കിയതായി പരാതി

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറുടെ നിരുത്തരവാദിത്വം. ചൂണ്ടല്‍ പഞ്ചാത്തിലെ പയ്യൂര്‍ മേഖലയിലും പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് മാറി നല്‍കിയതായി പരാതി. ചൂണ്ടല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡ് പയ്യൂര്‍,ജില്ലാ പഞ്ചായത്തിലെ മുല്ലശ്ശേരി ഡിവിഷനിലും, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കണ്ടാണശ്ശേരി ഡിവിഷനിലുമാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിശ്ചയിച്ച നൂറിലേറെ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ചൂണ്ടല്‍ ഡിവിഷനിലെ ബാലറ്റ് പേപ്പറുകളായിരുന്നു.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയുടെ നിരുത്തരവാദിത്വമാണ് പോസ്റ്റല്‍ ബാലറ്റ് മാറി പോകുന്നതിന് ഇടയാക്കിയതെന്ന് പരക്കേ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മറ്റൊരു ഡിവിഷനിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ രേഖപ്പെടുത്തിയ ബാലറ്റുകള്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിശ്ചയിച്ച പോസ്റ്റല്‍ വോട്ടുള്ള വോട്ടര്‍മാര്‍ക്ക് നല്‍കിയതിനെതിരെ, ജില്ലാ പഞ്ചായത്ത്. മുല്ലശ്ശേരി ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റായ ജെയ്‌സണ്‍ ചാക്കോ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ADVERTISEMENT