ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, പ്രകടനപത്രികയിലെ വാഗ്ദാനമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളില്‍ സത്വര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സര്‍വീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ഓഫീസ് പരിസരത്ത് അവകാശ സംരക്ഷണ ദിനം ആചരിച്ചു. കെ.ജി.ഒ.എഫ്. സംസ്ഥാന വനിത കമ്മറ്റി സെക്രട്ടറി ഡോ.ആര്‍ പ്രിയ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു. ജില്ല ട്രഷറര്‍ സി ഐ ജെയ്‌മോന്‍ അധ്യക്ഷത വഹിച്ചു, കെ.ജി.ഒ.എഫ്. താലൂക്ക് സെക്രട്ടറി ഡോ. റിജിത്,ജോയിന്റ് കൗണ്‍സില്‍ കുന്നംകുളം മേഖല സെക്രട്ടറി കെ എസ് സജിത്ത്, ട്രഷറര്‍ പ്രവീണ്‍ ജോബ് എന്നിവര്‍ സംസാരിച്ചു.



