കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പൂന്തിരുത്തിയില്‍ 2024-25 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയായ റോയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് നാസിഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ മുഖ്യാതിഥിയായി. ആറടി വീതിയില്‍ 135 മീറ്റര്‍ നീളത്തിലുള്ള റോഡ്, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിലൂഫറിന്റെ മേല്‍നോട്ടത്തില്‍ എം എം സുനില്‍കുമാറാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്തംഗം സുനിത പ്രസാദ്, സിറാജുദ്ദീന്‍, ഹിലാല്‍, പി എം കരീം ഹാജി, എം വി ജലീല്‍, റാഫി വി എസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ നൗഷാദ് സ്വാഗതവും കണ്‍വീനര്‍ ജഹാംഗീര്‍ കെ വി നന്ദിയും പറഞ്ഞു.