കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, പതിനഞ്ചാം വാര്‍ഡില്‍
നിര്‍മ്മാണം പൂര്‍ത്തീകരിച്ച നെല്ലാരി കുഞ്ഞയപ്പന് കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നടന്നു. റോഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന് അദ്ധ്യക്ഷനായി.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി പ്രമോദ് മുഖ്യാതിഥിയായി.വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഷെക്കീല ഷമീര്‍. ക്ഷേമകാരി സ്ഥിരം സമിതി ചെയര്മാന് എന്‍ എ ബാലചന്ദ്രന്
പഞ്ചായത്തംഗങളായ കെ.കെ. ജയന്തി, രാജീ വേണു, പി.കെ. അസീസ്, ശരത്ത് രാമനുണ്ണി, ഷീബ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. 6,60,000 രൂപ ഉപയോഗപ്പെടുത്തി 140 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡാണ് ഉദ്ഘാടനം ചെയ്ത് സഞ്ചാരത്തിനായി തുറന്ന് കൊടുത്തത്.